Site icon Fanport

പ്രീമിയർ ലീഗിൽ റെക്കോർഡ് കൊറോണ വൈറസ് ബാധ

പ്രീമിയർ ലീഗിൽ ഈ ആഴ്ച നടത്തിയ ടെസ്റ്റിൽ റെക്കോർഡ് കൊറോണ വൈറസ് ബാധ. പ്രീമിയർ ലീഗ് താരങ്ങളിലും സ്റ്റാഫുകളിലും നടത്തിയ കോവിഡ് പരിശോധനയിൽ 103 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡിസംബർ 20 മുതൽ ഡിസംബർ 26 വരെ നടത്തിയ 15186 ടെസ്റ്റുകളിൽ നിന്നാണ് 103 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഓമിക്രോൺ വകബേധം കണ്ടെത്തിയതിനെ തുടർന്ന് പ്രീമിയർ ലീഗിൽ ആഴ്ചയിൽ നടത്തുന്ന ടെസ്റ്റുകളുടെ എന്നതിൽ വർദ്ധനവ് വരുത്തിയിരുന്നു. പ്രീമിയർ ലീഗ്

പ്രീമിയർ ലീഗിൽ കഴിഞ്ഞ മെയ് മാസത്തിൽ പരിശോധന തുടങ്ങിയത് മുതൽ ആദ്യമായാണ് ഇത്രയും പേർക്ക് കൊറോണ പോസിറ്റീവ് ആവുന്നത്. ഇതിന് മുൻപത്തെ ആഴ്ചയിൽ നടത്തിയ പരിശോധനയിൽ 90 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധയെ തുടർന്ന് 15 പ്രീമിയർ ലീഗ് മത്സരങ്ങൾ മാറ്റിവെക്കുകയും ചെയ്തിരുന്നു.

Exit mobile version