Site icon Fanport

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ ആഴ്ചത്തെ മത്സരങ്ങൾ മാറ്റുവെച്ചു

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ആദരസൂചകമായി ഈ ആഴ്ച നടക്കാനിരുന്ന എല്ലാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളും മാറ്റിവെച്ചതായി ലീഗ് അധികൃതർ അറിയിച്ചു. എലിസബത്ത് രാജ്ഞി ഇന്നലെ ആയിരുന്നു മരണപ്പെട്ടത്‌. കളി മാറ്റിവെക്കുക നിർബന്ധം അല്ല എന്ന് ഗവൺമെന്റ് പറഞ്ഞിരുന്നു എങ്കിലും ഫുട്ബോൾ അസോസിയേഷൻ കളി മാറ്റിവെക്കാൻ തന്നെ തീരുമാനിക്കുക ആയിരുന്നു.

തിങ്കളാഴ്ച നടക്കാനിരുന്ന മത്സരം ഉൾപ്പെടെ ഈ മാച്ച് വീക്കിൽ നടക്കേണ്ടിയിരുന്ന ഒരു പ്രീമിയർ ലീഗ് മത്സരവും നടക്കില്ല. ഇതു കൂടാതെ ഇംഗ്ലീഷ് ഫുട്ബോൾ ലീഗിലെയും വനിതാ സൂപ്പർ ലീഗിലെയും മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്.

Exit mobile version