ഹാൻഡ് ബോൾ നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി പ്രീമിയർ ലീഗ്

വിവാദങ്ങൾക്ക് വഴി വെച്ചതോടെ ഹാൻഡ് ബോൾ നിയമത്തിൽ മാറ്റാം വരുത്താൻ ഒരുങ്ങി പ്രീമിയർ ലീഗ്. ഇതിന്റെ ആദ്യ ഭാഗമായി PGMOL അധികാരികളോട് ഹാൻഡ് ബോൾ വിളിക്കുന്നതിൽ മാറ്റം വരുത്തണമെന്ന് ആവശ്യവുമായി പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ പ്രീമിയർ ലീഗ് ഫുട്ബോൾ നിയമങ്ങൾ ഉണ്ടാക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷനുമായും ബന്ധപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ടോട്ടൻഹാം – ന്യൂ കാസിൽ മത്സരത്തിൽ അവസാന മിനിറ്റുകളിൽ ന്യൂ കാസിലിനു അനുകൂലമായി റഫറി പീറ്റർ ബാങ്ക്സ് പെനാൽറ്റി വിളിച്ചിരുന്നു. ഇതിനെതിരെ പ്രീമിയർ ലീഗിന്റെ പല കോണുകളിൽ നിന്നും കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹാൻഡ് ബോൾ നിയമത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പ്രീമിയർ ലീഗ് PGMOL അധികാരികളോട് ആവശ്യപ്പെട്ടത്. എവർട്ടൺ- ക്രിസ്റ്റൽ പാലസ് മത്സരത്തിലും ഇത്തരത്തിൽ വിവാദമായ തീരുമാനങ്ങൾ ഉണ്ടായിരുന്നു.

Exit mobile version