പ്രീമിയർ ലീഗിൽ 50 ഗോൾ എന്ന നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി താരം സ്റ്റെർലിങ്. ഇന്ന് ആഴ്സണലിനെതിരെ ആദ്യത്തെ ഗോൾ നേടിയതോടെയാണ് താരം 50 ഗോൾ എന്ന നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ 14മത്തെ മിനുറ്റിലാണ് ആഴ്‌സണൽ പ്രതിരോധ നിരയെ കബളിപ്പിച്ച് മികച്ചൊരു ഷോട്ടിലൂടെ സ്റ്റെർലിങ് ഗോൾ സ്വന്തമാക്കിയത്. 193 മത്സരങ്ങളിൽ നിന്നാണ് സ്റ്റെർലിങ് ഈ നേട്ടം കൈവരിച്ചത്.

മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷമാണു സ്റ്റെർലിങ് ഗോളടിയിൽ കൂടുതൽ മികവ് കാണിച്ചത്. ലിവർപൂളിന് വേണ്ടി കളിക്കുമ്പോൾ 95 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയപ്പോൾ സിറ്റിയുടെ ജേഴ്സിയിൽ 98 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ സ്റ്റെർലിങ് നേടിയിരുന്നു. കഴിഞ്ഞ തവണ സിറ്റി കിരീടം ഉയർത്തുമ്പോൾ സ്റ്റെർലിങ് മികച്ച ഫോമിലായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...