ലിവർപൂൾ ഇതിഹാസം സ്റ്റീവന്‍ ജെറാർഡ് പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ

- Advertisement -

ലിവർപൂൾ ഇതിഹാസം സ്റ്റീവന്‍ ജെറാർഡിനെ പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. 23 പേരുടെ പട്ടികയിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് ജെറാർഡിനെ പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ തന്നെ അലൻ ഷിയറർ, തിയറി ഹെൻറി, എറിക് കന്റോണ, റോയ് കീൻ, ഫ്രാങ്ക് ലമ്പാർഡ്, ഡെന്നിസ് ബെർകാമ്പ് എന്നിവരെ പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരുന്നു.

ലിവർപൂളിന് വേണ്ടി 504 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച സ്റ്റീവന്‍ ജെറാർഡ് 120 ഗോളുകളും നേടിയിട്ടുണ്ട്. കൂടാതെ 92 അസിസ്റ്റുകളും ലിവർപൂൾ ഇതിഹാസം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ സ്റ്റീവന്‍ ജെറാർഡിന് ഇതുവരെ ലിവർപൂളിന്റെ കൂടെ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാനായിട്ടില്ല. 1992ൽ പ്രീമിയർ ലീഗ് ആരംഭിച്ചത് മുതൽ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെയാണ് ഇതിനായി പരിഗണിച്ചത്.

Advertisement