പ്രീമിയർ ലീഗ് ഫിക്സ്ച്ചേഴ്സ് ഇന്നറിയാം

- Advertisement -

2018 – 19 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫിക്സ്ച്ചേഴ്സ് ഇന്ന് പുറത്തിറക്കും. ഇന്ത്യൻ സമയം ഏകദേശം ഉച്ചക്ക് 1.30തോട് കൂടെയാണ് പ്രീമിയർ ലീഗ് ഫിക്സ്ച്ചേഴ്സ് പുറത്തിറക്കുന്നത്. 2018 ഓഗസ്റ്റ് 11 മുതൽ 2019 മെയ് 19 വരെയായിരിക്കും അടുത്ത സീസണിലെ പ്രീമിയർ ലീഗ് നടക്കുക.

ആദ്യ നാല് റൗണ്ടുകൾക്ക് ശേഷമായിരിക്കും സീസണിലെ ആദ്യത്തെ ഇന്റർനാഷണൽ ബ്രെക്ക് വരിക. സെപ്റ്റംബർ 8 9 തീയതികളിൽ ആയിരിക്കും ബ്രെക്ക് ഉണ്ടാവുക. സെപ്റ്റംബർ 15നു പ്രീമിയർ ലീഗ് പുനരാരംഭിക്കുകയും ചെയ്യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement