പ്രീമിയർ ലീഗ് ഫിക്സ്ചർ ഇറങ്ങി, ഇനി 59 ദിവസങ്ങളുടെ കാത്തിരിപ്പ്

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ സീസൺ 2017/18 സീസൺ ഫിക്സ്ചർ ഇന്ന് പുറത്തിറങ്ങി. ആഗസ്റ്റ് 12നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നത്.   ചാമ്പ്യന്മാരായ ചെൽസിയുടെ മത്സരം സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ ബേൺലിയുമായിട്ടാണ്.

ആദ്യ ആഴ്ച്ചയിൽ ടോട്ടൻഹാമിന്റെ മത്സരം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ന്യൂ കാസ്റ്റിൽ യൂണൈറ്റഡുമായാണ്.  ന്യൂ കാസ്റ്റിലിന്റെ ഗ്രൗണ്ടായ സെന്റ് ജെയിംസ് പാർക്കിൽ വെച്ചാണ് മത്സരം. പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ മത്സരം പുതുതായി പ്രീമിയർ ലീഗിലേക്ക്  വന്ന ബ്രൈട്ടനുമായാണ്.  ലിവർപൂൾ വാട്ഫോർഡിനെ അവരുടെ തട്ടകത്തിൽ നേരിടുമ്പോൾ  ആഴ്‌സണൽ എമിരേറ്റ്സിൽ ലെസ്റ്റർ സിറ്റിയെ നേരിടും.  ഹോസെ മൗറിഞ്ഞോയുടെ യുണൈറ്റഡിന് ഓൾഡ് ട്രാഫൊർഡിൽ വെസ്റ്റ് ഹാം ആണ് എതിരാളികൾ.

ഈ കൊല്ലം താത്കാലികമായി വെംബ്ലിയിലേക്ക് ഗ്രൗണ്ട് മാറുന്ന ടോട്ടൻഹാമിന് അവിടെത്തെ ആദ്യ എതിരാളികൾ ചെൽസിയാണ്. ചെൽസി ആദ്യത്തെ ആഴ്ചകളിൽ എവെർട്ടനെയും ആഴ്‌സണലിനേയും നേരിടേണ്ടതുണ്ട്.  അതെ സമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ മത്സരങ്ങൾ എല്ലാം വളരെ എളുപ്പമുള്ളതാണെന്നാണ് കരുതപ്പെടുന്നത്. ഒക്ടോബറിൽ മാത്രമാണ് യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ടീമിനോട് മത്സരം വരുന്നത്.

ആദ്യത്തെ മാഞ്ചസ്റ്റർ ഡെർബി ഡിസംബർ 9നു ആണ്, നോർത്ത് ലണ്ടൻ ഡെർബി നവംബർ 18നുമാണ്.  ഫെബ്രുവരിയിൽ ആഴ്സണലിന്‌ കനത്ത മത്സരങ്ങളാണ് ഉള്ളത്. എവെർട്ടനെതിരെയും ടോട്ടൻഹാമിനെതിരെയും മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുമാണ് അവരുടെ മത്സരങ്ങൾ.

2018 മെയ് 13നാണ്  സീസൺ അവസാനിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement