പ്രീമിയർ ലീഗ് തുടക്കം കലക്കും!! മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ആദ്യ മത്സരത്തിൽ നേർക്കുനേർ

2019-2020 സീസണിൽ പ്രീമിയർ ലീഗ് മത്സര ക്രമം പുറത്തുവിട്ടു. ലീഗിലെ ഇരുപത് ടീമുകളുടെയും മത്സര ക്രമം പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യ ആഴ്ചയിൽ തന്നെ ഗംഭീര പോരാട്ടം ഫുട്ബോൾ ആരാധകരെ കാത്തു നിൽക്കുന്നുണ്ട്. പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിൽ ഉള്ള പോരാട്ടം ആണ് ലീഗിന്റെ ആദ്യ ആഴ്ചയിലെ ഫിക്സ്ചറിലെ സൂപ്പർ പോരാട്ടം.

ചാമ്പ്യാാരായ‌ മാഞ്ചസ്റ്റർ സിറ്റി ആദ്യ മത്സരത്തിൽ വെസ്റ്റ് ഹാമിനെ നേരിടും. ഓഗസ്റ്റ് 9ന് ലിവർപൂളും നോർവിച് സിറ്റിയും തമ്മിലുള്ള മത്സ്രത്തോടെയാണ് ലീഗ് ആരംഭിക്കുക. ടോട്ടൻഹാമിന് ആസ്റ്റൺ വില്ലയും, ആഴ്സണലിന് ന്യൂകാസിൽ യുണൈറ്റഡുമാണ് ആദ്യ മത്സരത്തിൽ എതിരാളികൾ. സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി ഡിസംബർ 7നാണ് നടക്കുക. മേഴ്സി സൈഡ് ഡെർബി ഡിസംബർ 4നും, നോർത്ത് ലണ്ടൻ ഡെർബി ഓഗസ്റ്റ് 31നും നടക്കും.