
പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. വെസ്റ്റ് ബ്രോം – സ്വാൻസി മത്സരം ഇരുടീമുകളും ഒരു ഗോൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു. വെസ്റ്റ് ബ്രോമിന് വേണ്ടി റോഡ്രിഗസ് ആണ് ആദ്യം ഗോളടിച്ചത്. എന്നാൽ ടാമി അബ്രഹാമിലൂടെ സ്വാൻസി സമനില പിടിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ ബൗൺമൗത്തും ക്രിസ്റ്റൽ പാലസും രണ്ടു ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. രണ്ടു തവണ മത്സരത്തിൽ ലീഡ് നേടിയതിനു ശേഷമാണു ക്രിസ്റ്റൽ പാലസ് സമനില വഴങ്ങിയത്. മിലിവോജെവിച്ച് ആൺ ക്രിസ്റ്റൽ പാലസിന്റെ ആദ്യ ഗോൾ നേടിയത്. മൗസ്റ്റിലൂടെ സമനില പിടിച്ച ബൗൺമൗത്ത് വിൽഫ്രഡ് സാഹയുടെ ഗോളിൽ വീണ്ടും പിറകിലാവുകയായിരുന്നു. എന്നാൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ കിങിലൂടെ ബൗൺമൗത്ത് സമനില പിടിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ ബ്രൈറ്റനും ഹഡേഴ്സ് ഫീൽഡും സമനിലയിൽ പിരിഞ്ഞു. ലോസ്സ്ലിന്റെ സെൽഫ് ഗോളിൽ ബ്രൈറ്റൻ ആണ് മത്സരത്തിൽ മുൻപിലെത്തിയത്. അധികം താമസിയാതെ മൗണിയിലൂടെ ഹഡേഴ്സ് ഫീൽഡ് സമനില പിടിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ബ്രൈറ്റൻ താരം പ്രോപ്പർ ചുവപ്പു കാർഡ് കണ്ടു പുറത്തുപോയെങ്കിലും ബ്രൈറ്റൻ കൂടുതൽ ഗോൾ വഴങ്ങാതെ രക്ഷപെടുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial