ന്യൂകാസിൽ യുണൈറ്റഡ് വിൽപനയ്ക്ക്

- Advertisement -

പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് വിൽപ്പനയ്ക്ക്. ന്യൂ കാസിലിന്റെ ഉടമയായ മൈക്ക് ആഷ്‌ലി ക്ലബ്ബ് സ്റ്റേറ്റ്മെന്റിലൂടെയാണ് ഈ കാര്യം ലോകത്തെ അറിയിച്ചത്. കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷൻ ലീഗ് നേടിക്കൊണ്ട് ഈ സീസണിലാണ് ന്യൂകാസിൽ പ്രീമിയർ ലീഗിൽ തിരിച്ചെത്തിയത്. 125 വർഷത്തെ പാരമ്പര്യം ഉള്ള നോർത്ത് ഇംഗ്ലണ്ട് ക്ലബ്ബിന്റെ പ്രധാന എതിരാളികൾ സണ്ടർലാൻഡാണ്.

ടർക്കിഷ് ബിസിനെസ്സ് ഗ്രൂപ്പായ ഗിൾസിദ് ഹോൾഡിങ്‌സുമായി ന്യൂ കാസിലിന്റെ ചർച്ചകൾ പുരോഗമിക്കയാണെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം. മുൻപ് രണ്ട് തവണ ക്ലബ്ബ് വിൽക്കാൻ ആഷ്‌ലി ശ്രമം നടത്തിയിരുന്നു. 2008ലും 2009ലും ശ്രമങ്ങൾ പരാജയപ്പെടുകയാണുണ്ടായത്. 52,000 പേരെ ഉൾക്കൊള്ളുന്നതാണ് ന്യൂ കാസിലിന്റെ ഹോം ഗ്രൗണ്ട് സെന്റ് ജെയിംസ് പാർക്ക്. റാഫ ബെനിറ്റസ് ആണ് ന്യൂ കാസിലിന്റെ നിലവിലെ പരിശീലകൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement