ഭിന്നലിംഗക്കാർക്ക് വേണ്ടി “റൈൻബോ ലേസ്”കാമ്പയിനുമായി പ്രീമിയർ ലീഗ്

- Advertisement -

ഭിന്നലിംഗക്കാർക്ക് വേണ്ടി റൈൻബോ ലേസ് കാമ്പയിനുമായി പ്രീമിയർ ലീഗ്. ഭിന്നലിംഗക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്റ്റോൺവാൾസ് സംഘടനയുമായി ചേർന്നാണ് പ്രീമിയർ ലീഗ് റൈൻബോ ലേസ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

“എല്ലാവരും തുല്യരാണ്” എന്ന ആപ്തവാക്യം മുൻനിർത്തിയാണ് പ്രീമിയർ ലീഗും സ്റ്റോൺവാളും കൈ കോർത്തിരിക്കുന്നത്. കാമ്പയിന്റെ ഭാഗമായി അടുത്ത 10 ദിവസം പ്രീമിയർ ലീഗ് മത്സരങ്ങളിൽ റൈൻബോ കളർ ഷൂ ലേസ് ആയിരിക്കും കളിക്കാർ ഉപയോഗിക്കുക.

മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരു ടീമുകളിലെയും ക്യാപ്റ്റൻമാർ റൈൻബോ നിറമുള്ള ലേസുകൾ പരസ്പരം കൈമാറുകയും ചെയ്യും. ലീഗിൽ ഉപയോഗിക്കുന്ന ഫ്ലാഗ്, പന്ത് എന്നിവയിൽ എല്ലാം റൈൻബോ നിറം അടങ്ങിയിട്ടുണ്ടാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement