Picsart 23 03 04 13 01 23 898

ആരാധകരുടെ വിഷമം മനസ്സിലാക്കാൻ ആകുന്നുണ്ട് എന്ന് പോട്ടർ

ലീഡ്‌സ് യുണൈറ്റഡിനെതിരായ ചെൽസിയുടെ മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ, ഈ സീസണിൽ ക്ലബ്ബിന്റെ മോശം പ്രകടനത്തിന്റെ പൂർണ ഉത്തരവാദിത്തം മാനേജർ ഗ്രഹാം പോട്ടർ ഏറ്റെടുത്തു. നിലവിൽ പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്താണ് ചെൽസി.

“ഞങ്ങളുടെ സാഹചര്യം എനിക്കറിയാം – ഞങ്ങൾ ഫലങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. അത് എന്റെ ഉത്തരവാദിത്തമാണ്. ഇതുവരെ ഒന്നും വേണ്ടത്ര മികച്ചതായിരുന്നില്ല” പോട്ടർ പറഞ്ഞു.

ടീമിന്റെ പ്രകടനങ്ങളിലെ ചെൽസി ആരാധകരുടെ നിരാശയും അവരുടെ മോശം പ്രതികരണവും പോട്ടർ അംഗീകരിക്കുന്മു.

“ലീഗിൽ ഏറ്റവും താഴെയുള്ള ടീമിനോട് (സൗത്താംപ്ടൺ) 1-0 ന് നിങ്ങൾ തോൽക്കുമ്പോൾ, രോഷം അടങ്ങിയ പ്രതികരണമാണ് നിങ്ങൾക്ക് ലഭിക്കുക. അതിനെക്കുറിച്ച് എനിക്ക് പരാതികളൊന്നുമില്ല. ഞങ്ങൾ ഇപ്പോൾ വേണ്ടത്ര മികച്ചവരല്ല. ടീമിനെ കുറിച്ച് ശരിക്കും ആവേശം കൊള്ളാൻ ആരാധകർക്ക് വേണ്ടത് നൽകാൻ ആകുന്നില്ല. കാര്യങ്ങൾ മെച്ചപ്പെടുത്താൻ ആണ് താൻ പ്രവർത്തിക്കുന്നത്” അദ്ദേഹം പറഞ്ഞു.

Exit mobile version