Picsart 23 01 06 13 19 57 093

സിറ്റിയോട് പരാജയപ്പെട്ടു എങ്കിലും പ്രകടനത്തിൽ തൃപ്തനാണെന്ന് ചെൽസി പരിശീലകൻ

ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ട ചെൽസി ഇപ്പോൾ ലീഗിൽ പത്താം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുക ആണ്. ചെൽസി പരാജയപ്പെട്ടു എങ്കിലും താൻ ചെൽസിയുടെ പ്രകടനത്തിൽ തൃപ്തനാണ് എന്ന് പരിശീലകൻ ഗ്രഹാം പോട്ടർ പറഞ്ഞു.

ഇന്നലെ ഒരുപാട് ശരിയായി എന്ന് ഞാൻ കരുതുന്നു. എന്റെ കളിക്കാരുടെ പ്രകടനത്തിൽ താൻ സന്തോഷവാം ആണ്. ഞങ്ങൾ ചെയ്യാൻ ശ്രമിച്ച കാര്യങ്ങളിൽ താൻ ഹാപ്പി ആണ്. പോട്ടർ പറഞ്ഞു. ഞങ്ങൾ ഒരു മുൻനിര ടീമിനെതിരെയാണ് കളിച്ചത്‌ അവഫ്ക്ക് എതിരെയുള്ള ഞങ്ങളുടെ നിലവാരം മികച്ചതായിരുന്നു, മത്സരം കോമ്പിറ്റിറ്റീവ് ആക്കി നിർത്താൻ ഞങ്ങൾക്ക് ആയി, ”പോട്ടർ പറഞ്ഞു.

ഞങ്ങളുടെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടുന്ന സംഭവം വരെ ഉണ്ടായി, ഞങ്ങൾക്ക് ചില നല്ല അവസരങ്ങൾ സൃഷ്ടിക്കാനും ആയി, ആക്രമണത്തിൽ ഞങ്ങൾക്ക് ധൈര്യത്തോടെ ആണ് കളിച്ചത് എന്നും. പ്രതിരോധിക്കേണ്ടി വന്നപ്പോഴും ഞങ്ങൾ മികച്ചു നിന്നു. പോട്ടർ പറയുന്നും ഞങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഒരു ഒരു പടി മുന്നോട്ട് പോയി എന്നും പോട്ടർ കൂട്ടിച്ചേർത്തു.

Exit mobile version