സാഹ ഏപ്രിലിലെ മികച്ച താരം

- Advertisement -

ക്രിസ്റ്റൽ പാലസ് വിങ്ങർ വിൽഫ്രഡ് സാഹ പ്രീമിയർ ലീഗിൽ ഏപ്രിൽ മാസത്തിൽ മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കി. സാഹയുടെ മികവിലാണ് പാലസ് ലീഗിൽ റലെഗേഷൻ ഒഴിവാക്കിയത്.

ഏപ്രിൽ മാസത്തിൽ 4 മത്സരങ്ങളിൽ 4 ഗോളുകൾ നേടിയ താരത്തിന്റെ മികവിൽ പാലസ് ഏപ്രിൽ മാസത്തിൽ 8 പോയിന്റുകൾ സ്വന്തമാക്കി. ലീഗിന്റെ തുടക്കത്തിൽ ആദ്യത്തെ 7 മത്സരങ്ങൾ തോറ്റ പാലസ് ഫ്രാങ്ക് ഡി ബോയറിന് പകരം റോയ് ഹോഡ്സൻ വന്നതോടെയാണ് പോയിന്റുകൾ നേടാൻ തുടങ്ങിയത്.

2004 ൽ ആൻഡി ജോണ്സണ് ശേഷം പ്രീമിയർ ലീഗ് പ്ലെയർ ഓഫ്‌ ദി മന്ത് അവാർഡ് നേടുന്ന ആദ്യ പാലസ് താരമാണ് സാഹ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement