Site icon Fanport

ലിവർപൂളിനെ ഞെട്ടിച്ച് സൗതാമ്പ്ടൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഇത്തവണത്തെ കിരീട പോരാട്ടം പ്രവചനാതീതം ആകും എന്നതിൽ യാതൊരു സംശയവുമില്ല. ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂൾ സൗതാമ്പ്ടണോട് പരാജയപ്പെട്ടതോടെ ലിവർപൂളിന്റെ ഒന്നാം സ്ഥാനം അനിശ്ചിതത്വത്തിലായി. സൗതാമ്പ്ടന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹോം ടീമിന്റെ വിജയം.

മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ മുൻ ലിവർപൂൾ താരം ഇംഗ്സ് നേടിയ ഗോളാണ് ലിവർപൂളിന്റെ കഥ കഴിച്ചത്. മനോഹരമായി വർക്ക് ചെയ്ത ഫ്രീകിക്കിന് അവസാനം ഗംഭീര ഫിനിഷിലൂടെ ആണ് ഇംഗ്സ് വല കണ്ടെത്തിയത്. കളിയിലുടനീളം അറ്റാക്ക് നടത്താൻ ശ്രമിച്ചു എങ്കിലും വ്യക്തമായ ചാൻസുകൾ പോലും ലിവർപൂളിന് ലഭിച്ചില്ല. പിന്നെയും നല്ല അവസരങ്ങൾ സൗതാമ്പ്ടണാണ് ലഭിച്ചത്. പക്ഷെ അവർ ലക്ഷ്യം കാണാത്ത ലീഡ് ഒരു ഗോൾ മാത്രമായി തന്നെ നിലനിർത്തി.

പരാജയപ്പെട്ടു എങ്കിലും 33 പോയിന്റുമായി ലിവർപൂൾ തന്നെയാണ് ഒന്നാമത് ഉള്ളത്. 33 പോയിന്റുമായി രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം കുറവാണ് കളിച്ചത്. അടുത്ത മത്സരത്തിൽ ബേർൺലിയെ തോൽപ്പിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗിൽ ഒന്നാമത് എത്താൻ ആകും. ഈ ജയത്തോടെ സൗതാമ്പ്ടൺ ആറാം സ്ഥാനത്ത് എത്തി.

Exit mobile version