Site icon Fanport

ലിവർപൂൾ അവസാനം വിജയ വഴിയിൽ

പ്രീമിയർ ലീഗിൽ തുടർച്ചയായ നാലു പരാജയങ്ങൾക്ക് ശേഷം ലിവർപൂൾ വിജയവഴിയിൽ തിരികെയെത്തി. ഇന്ന് ഷെഫീൽഡ് യുണൈറ്റഡിനെ എവേ മത്സരത്തിൽ നേരിട്ട ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. പരിക്കുകൾ കാരണം പല പ്രമുഖർ ഇല്ലായെങ്കിലും എളുപൊഅത്തിൽ ജയിക്കാൻ ഇന്ന് ലിവർപൂളിനായി.

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ട് ലിവർപൂൾ ഗോളുകളും വന്നത്. 48ആം മിനുട്ടിൽ കർടിസ് ജോൺസ് ആണ് ആദ്യ ഗോൾ നേടിയത്. 64ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ലിവർപൂൾ രണ്ടാം ഗോളും നേടി. ഈ വിജയം ലിവർപൂളിന് ടോപ് 4 പ്രതീക്ഷ വീണ്ടും നൽകി. ഇപ്പോൾ 43 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്. ഷെഫീൽഡ് അവസാനാ സ്ഥാനത്താണ്‌

Exit mobile version