പ്രീസീസണിലെ ആദ്യ മത്സരത്തിൽ ലിവർപൂളിന് ജയം

- Advertisement -

പ്രീമിയർ ലീഗിലെ പുതിയ സീസണ് വേണ്ടി ഒരുങ്ങുന്ന ലിവർപൂളിന് പ്രീസീസൺ മത്സരത്തിൽ വിജയം. ഇന്ന് ഓസ്ട്രിയയിൽ വെച്ച് സ്റ്റുറ്റ്ഗർട്ടിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. ലിവർപൂളിന്റെ പ്രമുഖ താരങ്ങൾ എല്ലാം രണ്ട് പകുതികളിൽ ആയി ഇന്ന് കളത്തിൽ ഇറങ്ങി. ആദ്യ പകുതിയിൽ മാനെയും നാബി കെറ്റയും ലിവർപൂളിന് വേണ്ടി വല കുലുക്കി.

രണ്ടാം പകുതിയിൽ യുവതാരം ബ്രുയിസ്റ്ററിന്റെ വകയായിരുന്നു മൂന്നാം ഗോൾ. ആദ്യ പകുതിയിൽ സാല,മാനെ, ഫർമീനോ, വാൻഡൈക് എന്നിവരൊക്കെ ഇറങ്ങിയപ്പോൾ രണ്ടാം പകുതിയിൽ മിനാമിനോ, മിൽനർ എന്ന് തുടങ്ങിയർ ഒക്കെ കളത്തിൽ എത്തി. ഇനി ഞായറാഴ്ച സാൽസ്ബർഗിനെ ആണ് ലിവർപൂൾ നേരിടുക.

Advertisement