ലിവർപൂളിനും എവർട്ടണും ഇനി ആരാധകരെ സ്റ്റേഡിയത്തിൽ കയറ്റാം

Liverpool Fans Corona Covid

ഇംഗ്ലണ്ടിൽ വീണ്ടും ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരാധകർ തിരികെയെത്തുന്നു. മേഴ്സിസൈഡ് ക്ലബുകളായ ലിവർപൂളിനും എവർട്ടണുമാണ് സ്റ്റേഡിയത്തിൽ ആരാധകരെ കയറ്റാൻ സർക്കാർ അനുമതി നൽകിയത്. ലിവർപൂളിന്റെ സ്റ്റേഡിയമായ ആൻഫീൽഡിൽ 10000 ആരാധകർക്കും എവർട്ടന്റെ സ്റ്റേഡിയമായ ഗുഡിസൺപാർക്കിൽ 6500 ആരാധകർക്കും ആയിരിക്കും പ്രവേശനം. ലീഗിലെ അവസാന ഹോം മത്സരത്തിൽ രണ്ടു ക്ലബുകൾക്കും ആരാധകരെ കയറ്റാം. ലിവർപൂളിന് ക്രിസ്റ്റൽ പാലസിനെതിരെയും എവർട്ടണ് വോൾവ്സിനെതിരെയും ആണ് അവസാന ഹോം മത്സരങ്ങൾ. പുറത്തു നിന്നുള്ളവർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല. നേരത്തെ ഡിസംബറിലും എവർട്ടണും ലിവർപൂളിനും ആരാധകരെ കയറ്റാൻ അനുമതി കിട്ടിയിരുന്നു. എന്നാൽ വീണ്ടും കൊറോണ വ്യാപനം ഉണ്ടായതോടെ ബ്രിട്ടൺ ജനുവരിയിൽ ലോക്ക് ഡൌണിലേക്ക് പോവുകയും മത്സരങ്ങൾ വീണ്ടും അടഞ്ഞ സ്റ്റേഡിയത്തിൽ ആവുകയുമായിരുന്നു. മറ്റു ക്ലബുകൾക്ക് അടുത്ത സീസണിൽ മാത്രമെ ആരാധകരെ കയറ്റാൻ ഇനി സാധിക്കുകയുള്ളൂ.

Previous articleആരാധകരുടെ ആഗ്രഹം നടന്നു, കവാനി മാഞ്ചസ്റ്ററിൽ കരാർ ഒപ്പുവെച്ചു
Next articleചെൽസിക്കെതിരായ തോൽവികൾ ചാമ്പ്യൻസ് ലീഗ് ഫൈനലിനെ ബാധിക്കില്ലെന്ന് ഗ്വാർഡിയോള