Site icon Fanport

പ്രീസീസണിൽ ലിവർപൂളിന് വിജയം

പ്രീസീസണിൽ ലിവർപൂളിന് ഇന്ന് വിജയം. ബൊളോനയെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ലിവർപൂളിന് വേണ്ടി കളിയുടെ 12ആം മിനുട്ടിൽ മിനാമിനോ ആണ് ഗോൾ നേടിയത്. ലിവർപൂളിനായി പ്രധാന താരങ്ങളെല്ലാം ഇന്ന് കളത്തിൽ ഇറങ്ങി. അലിസൺ, ഗോമസ്, കൊനാറ്റെ, ഫർമിനോ, ഓക്സ് എന്നിവരൊക്കെ ആദ്യ പകുതിയിലും. സലാ, മാനെ, വാൻ ഡൈക് തുടങ്ങിയവരൊക്കെ രണ്ടാം പകുതിയിലും കളത്തിൽ ഇറങ്ങി. വാൻ ഡൈക് ഇന്ന് 45മുനുട്ടോളം കളിച്ചത് ലിവർപൂൾ ആരാധകർക്ക് പ്രതീക്ഷ നൽകും.

Exit mobile version