Site icon Fanport

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉറപ്പിക്കാൻ ലിവർപൂൾ ഇന്ന് ആൻഫീൽഡിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ലിവർപൂൾ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ആൻഫീൽഡിൽ വെച്ച് ബെൻഫികയെ നേരിടും. ആദ്യ പാദത്തിൽ പോർച്ചുഗലിൽ ചെന്ന് 3-1ന്റെ വിജയം സ്വന്തമാക്കാൻ ലിവർപൂളിനായിരുന്നു. ബെൻഫിക ഇന്ന് ആൻഫീൽഡിൽ വന്ന് ഒരു വലിയ അത്ഭുതം കാണിക്കും എന്ന് ഭൂരിഭാഗവും പ്രതീക്ഷിക്കുന്നില്ല. എങ്കിലും 2-0ന്റെ വിജയം മതിയാകും ബെൻഫികയ്ക്ക് മത്സരം എക്സ്ട്രാ ടൈമിലേക്ക് എത്തിക്കാൻ.

ആദ്യ പാദത്തിൽ കൊനാറ്റയും മാനെയും ലൂയിസും ആയിരുന്നു ലിവർപൂളിനായി ഗോൾ അടിച്ചിരുന്നത്. ഇന്ന് മഞ്ഞ കാർഡ് കിട്ടിയാൽ ലൂയിസിനും മാനെയ്ക്കും സെമി ഫൈനൽ ആദ്യ പാദം നഷ്ടമാകും എന്നൊരു ചെറിയ ആശഞ ലിവർപൂളിന് ഇന്ന് ഉണ്ടാകും. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം സോണി ലൈവിലും സോണി നെറ്റ്വർക്ക് ചാനലുകളിലും കാണാം.

Exit mobile version