ലിവർപൂളിനെ ഫോമിലേക്ക് തിരികെയെത്തിച്ച് ആഴ്സണൽ

20210404 075949

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫോമിൽ എത്താൻ ആകാതെ വലയുക അയിരുന്ന ലിവർപൂളിന് ഇന്നലെ വലിയ വിജയം നേടാൻ ആയി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണലിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ഇരട്ട ഗോളുകളുമായി ജോട ഇന്ന് താരമായി. 64ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ.

അർനോൾഡിന്റെ മനോഹരമായി ക്രോസിൽ നിന്നാണ് ജോട ഗോൾ നേടിയത്. ഇതിനു പിന്നാലെ സല ലീഡ് ഇരട്ടിയാക്കി. 68ആം മിനുട്ടിൽ ആയിരുന്നു സലായുടെ ഫിനിഷ്. 82ആം മിനുട്ടിൽ ജോടയുടെ രണ്ടാം ഗോളും വന്നു. ആഴ്സണലിനെതിരെ പ്രീമിയർ ലീഗിൽ ജോട നേടുന്ന നാലാമത്തെ ഗോളായിരുന്നു ഇത്. ഈ വിജയം ലിവർപൂളിൻ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ തിരികെ നൽകും. ഇപ്പോൾ 49 പോയിന്റുമായി ചെൽസിക്ക് തൊട്ടു പിറകിൽ അഞ്ചാമത് നിൽക്കുകയാണ് ലിവർപൂൾ. ആഴ്സണൽ ഒമ്പതാം സ്ഥാനത്ത് ആണ്.