പോഗ്ബ എന്തായാലും ഈ സീസണോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് ഉറപ്പാകുന്നു. ഈ സീസൺ അവസാനത്തോടെ പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് ഉറപ്പാണ് എന്ന് ഫുട്ബോൾ ട്രാൻസ്ഫർ വാർത്തകളുടെ അവസാന വാക്കായ ഫബ്രിസിയോ റൊമാനൊ പറഞ്ഞു. പോഗ്ബ നൂറു ശതമാനവും ഈ സീസണോടെ തന്നെ ക്ലബ് വിടും എന്ന് റൊമാനൊ പറഞ്ഞു.

നേരത്തെ പോഗ്ബയുടെ ഏജന്റായ റൈയോളയും പോഗ്ബ യുണൈറ്റഡ് വിടും എന്ന് പറഞ്ഞിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോഗ്ബയ്ക്ക് ഇനി ഭാവി ഇല്ലാ എന്നും പോഗ്ബയുടെ യുണൈറ്റഡ് കരിയർ അവസാനിച്ചു എന്നും റൈയോള കഴിഞ്ഞ മാസം പറഞ്ഞിരുന്നു. പോഗ്ബയ്ക്ക് ഇനിയും ഒരു വർഷം കൂടെ കരാർ ഉണ്ട് എങ്കിലും ഈ സീസൺ അവസാനത്തോടെ തന്നെ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്നും റൈയോള പറഞ്ഞിരുന്നു. പോഗ്ബ ക്ലബ് വിട്ടാൽ യുവന്റസിലേക്കോ റയൽ മാഡ്രിഡിലേക്കൊ പോകാൻ ആണ് സാധ്യത.

Exit mobile version