Site icon Fanport

പോഗ്ബ എത്ര മികച്ച താരമാണെന്ന് പോഗ്ബ തന്നെ തെളിയിക്കും എന്ന് മൗറീനോ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയ്ക്ക് അവസാന രണ്ടു പ്രീമിയർ ലീഗ് മത്സരത്തിലും ബെഞ്ചിൽ ആയിരുന്നു സ്ഥാനം. പോഗ്ബയും മൗറീനോയും തമ്മിൽ ഉള്ള ബന്ധം വഷളാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ ഇന്നലെ ഫുൾഹാമിനെതിരായ മത്സരത്തിലെ പോഗ്ബയുടെ അഭാവത്തെ കുറിച്ച് മൗറീനോയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് പോഗ്ബ അടുത്ത മത്സരത്തിൽ സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടാകുമെന്നാണ്.

വലൻസിയക്കെതിരായ മത്സരമാണ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. പോൾ പോഗ്ബ അന്ന് കളിക്കുമെന്ന് ജോസെ പറഞ്ഞു. പോഗ്ബ അന്ന് താൻ എത്ര മികച്ച താരമെന്ന് ലോകത്തിന് കാണിച്ചു തരുമെന്നും മൗറീനോ പറഞ്ഞു. പോഗ്ബയ്ക്ക് ഈ ലോകത്തെ ഏറ്റവും മികച്ച താരമാവാനുള്ള പൊടെൻഷ്യൽ ഉണ്ടെന്നും ജോസെ പറഞ്ഞു.

പോഗ്ബ കളിക്കുമ്പോൾ ടീമിലെ എല്ലാ താരങ്ങളും ഇപ്പോൾ കളിക്കുന്നതു പോലെ നൂറു ശതമാനം കൊടുക്കേണ്ടതുണ്ട് എന്നും ജോസെ പറഞ്ഞു.

Exit mobile version