
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം പോൾ പോഗ്ബക്ക് ഇംഗ്ലണ്ടിലെ അടുത്ത മൂന്ന് പ്രാദേശിക മത്സരങ്ങൾ നഷ്ടമാകും. എമിറേറ്റ്സിൽ ആഴ്സണലിനെതിന്റെ നടന്ന മത്സരത്തിൽ ആഴ്സണലിന്റെ പ്രതിരോധ താരം ബെല്ലറിന്റെ കാലിൽ ചവിട്ടിയതിനാൽ ചുവപ്പ് കാർഡ് നേടി പുറത്തു പോയതാണ് പോഗ്ബക്കും യുണൈറ്റഡിനും തിരിച്ചടിയായത്. മത്സരത്തിൽ യുണൈറ്റഡ് 3 -1 എന്ന സ്കോറിന് വിജയിച്ചിരുന്നു.
മൂന്നു മത്സരങ്ങൾ ആയിരിക്കും പോഗ്ബക്ക് നഷ്ടമാവുക. അതിൽ ലീഗ് കിരീടം വരെ നിര്‍ണയിക്കാവുന്ന മാഞ്ചസ്റ്റർ ഡെർബിയും ഉൾപ്പെട്ടിട്ടുണ്ട് എന്നത് യുണൈറ്റഡിന് തിരിച്ചടിയാവും. ബേൺമൗത്, വെസ്റ്റ്ബ്രോം എന്നീ ടീമുകൾക്കെതിരേയാണ് മറ്റു മത്സരങ്ങൾ. അതേ സമയം CSKA മോസ്കോക്ക് എതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പോഗ്ബക്ക് പങ്കെടുക്കാൻ കഴിയും.
പരിക്ക് മൂലം ഏറെനാൾ കളത്തിൽ നിന്നും വിട്ടു നിന്ന പോഗ്ബ കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. തുടർന്നിങ്ങോട്ട് മികച്ച ഫോമിൽ ആയിരുന്നു പോഗ്ബ, ആഴ്സണലിന് എതിരായ മത്സരത്തിലും പോഗ്ബ 2 അസിസ്റ്റുകൾ സ്വന്തം പേരിൽ കുറിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial