Site icon Fanport

മൗറീൻഹൊയെ ട്രോൾ ചെയ്യുന്ന പോസ്റ്റുമായി പോഗ്ബ

ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ജോസേ മൗറീൻഹൊയെ പുറത്തായിക്കിയിരുന്നു. എന്നാൽ അതേ സമയം പോഗ്ബയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും വിവാദമായിരിക്കുകയാണ്. മൗറീൻഹൊയെ പുറത്താക്കിയതിനു പിന്നാലെ “Caption this” എന്ന ക്യാപ്‌ഷനോടെ പോഗ്ബയുടെ ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു ഫോട്ടോ ആണ് വിവാദമായത്. വിവാദമായതോടെ താരം പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.

എന്നാൽ അത് മുൻപ് നിശ്ചയിച്ച പ്രകാരം വന്ന അഡിഡാസിന്റെ പോസ്റ്റ് ആണെന്നും പോഗബക്ക് അതിൽ പങ്കൊന്നും ഇല്ല എന്നു പറഞ്ഞു അഡിഡാസ് രംഗത്ത് വന്നിട്ടുണ്ട്. താരം ഇതിനെ കുറിച്ചു പ്രതികരിച്ചിട്ടില്ല. പോഗ്ബയും മൗറീൻഹൊയും തമ്മിൽ അത്ര സ്വരചേർച്ചയിൽ ആയിരുന്നില്ല യുണൈറ്റഡിൽ.

Exit mobile version