പരിക്ക് മാറി പോഗ്ബ മടങ്ങിയെത്തുന്നു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം പോൾ പോഗ്ബ പരിക്ക് മാറി തിരിച്ചെത്തുന്നു. രാജ്യാന്തര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വരുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പോഗ്ബ യുനൈറ്റഡ് നിരയിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. ഹാംസ്ട്രിങ് പരിക്ക് കാരണം ഏറെ നാളായി ടീമിന് പുറത്തു നിൽകുന്ന ഫ്രഞ്ചുകാരൻ ന്യൂ കാസിൽ യുണൈറ്റഡിന് എതിരായ ലീഗ് മത്സരത്തിൽ ബെഞ്ചിൽ ഉണ്ടാവും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആക്രമണ നിരയിൽ കാര്യമായ പ്രശ്നങ്ങൾ നേരിടുന്നു മൗറീഞ്ഞോക്ക് പോഗ്ബയുടെ തിരിച്ചു വരവ് ഊർജമാവും.

 

(കടപ്പാട്: സ്കൈ സ്പോർട്സ്)

അടുത്ത ആഴ്ച്ച പരിശീലനത്തിലേക്ക് മടങ്ങിയെത്തുന്ന ഈ മാസം 18 ന് നടക്കുന്ന യുനൈറ്റഡ്- ന്യൂ കാസിൽ മത്സരത്തിലെ സ്‌കോടിൽ ഉണ്ടാവും. 24 കാരനായ പോഗ്ബ സെപ്റ്റംബർ 12 മുതൽ പരിക്ക് കാരണം പുറത്താണ്. പോഗ്ബയുടെ സാന്നിധ്യത്തിൽ ഗോൾ അടിച്ചു കൂട്ടിയ യുനൈറ്റഡ് ആക്രമണ നിര പക്ഷെ പിന്നീട് ഗോളുകൾ കണ്ടെത്താൻ വിഷമിച്ചിരുന്നു. ഒന്നാം സ്ഥാനത്തുള്ള സിറ്റിയെക്കാൾ 8 പോയിന്റ് പിറകിൽ നിൽകുന്ന യുണൈറ്റഡിന് വരും മത്സരങ്ങളിൽ ജയിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലും നേരിട്ട് ആദ്യ ഇലവനിൽ ഉൾപെടുത്താതെ പകരക്കാരനായി ഇറക്കി ഡിസംബർ 10 ന് നടക്കുന്ന മാഞ്ചസ്റ്റർ ഡർബിക്ക് മുന്നോടിയായി പോഗ്ബയുടെ പൂർണ്ണ ഫോം വീണ്ടെടുക്കാനാവും മൗറീഞ്ഞോയുടെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement