റയൽ മാഡ്രിഡ് പറയുന്നത് കാര്യമാക്കണ്ട, പോഗ്ബ യുണൈറ്റഡിൽ തന്നെ തുടരും

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ. മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ഒരുങ്ങുകയാണെങ്കിൽ പോഗ്ബയെ റയൽ മാഡ്രിഡ് വാങ്ങും എന്ന് മാഡ്രിഡ് പ്രസിഡന്റ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ റയൽ പ്രസിഡന്റ് പറയുന്നത് ഒന്നും കാര്യമാക്കേണ്ടതില്ല എന്ന് ഒലെ പറഞ്ഞു.

പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനാണെന്നും താരം ക്ലബിന്റെ ഭാഗമായി തന്നെ ഉണ്ടാകും എന്നും ഒലെ പറഞ്ഞു. ടീമിലെ പ്രധാനപ്പെട്ട വ്യക്തിത്വം ആണ് പോഗ്ബ. താൻ പോഗ്ബയെ കുറിച്ചോർത്ത് ഇപ്പോൾ എന്നല്ല ഭാവിയിൽ പോലും തനിക്ക് ആശങ്കകൾ ഉണ്ടാവില്ല. ജനുവരി ആയാൽ വീണ്ടും ഈ അഭ്യൂഹങ്ങൾ ഒക്കെ ഉയരും എന്നും. അപ്പോഴും ഇതു തന്നെയേ തനിക്ക് പറയാൻ ഉണ്ടാകൂ എന്നും ഒലെ പറഞ്ഞു.

Exit mobile version