സീസൺ പുനരാരംഭിക്കുമ്പോൾ പോഗ്ബയും റാഷ്ഫോർഡും ഉണ്ടാകും

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദീർഘ കാലമായി പരിക്കിന്റെ പിടിയിലായിരുന്നു രണ്ട് താരങ്ങൾ പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തു. മധ്യനിര താരം പോൾ പോഗ്ബയും സ്ട്രൈകർ മാർക്കസ് റാഷ്ഫോർഡും പരിക്ക് മാറി എത്തി എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ തന്നെയാണ് വ്യക്തമാക്കിയത്. ടീമിലെ എല്ലാവരും നടത്തുന്ന പരിശീലനങ്ങൾ റാഷ്ഫോർഡും പോഗ്ബയും നടത്തുന്നുണ്ട്. ഇരുവരും പൂർണ്ണ ആരഗ്യത്തിലാണ് ഒലെ പറഞ്ഞു.

സീസൺ പുനരാരംഭിക്കുമ്പോൾ പോഗ്ബയും റാഷ്ഫോർഡും ടീമിനൊപ്പം ഉണ്ടാകും എന്ന് തന്റെ ടീം മുഴുവൻ പരിക്ക് മാറു എത്തിയിട്ടുണ്ട് എന്നും ഒലെ പറഞ്ഞു. പോൾ പോഗ്ബ ഈ സീസണിൽ പരിക്ക് കാരണം ആകെ എട്ടു മത്സരത്തിൽ മാത്രമെ യുണൈറ്റഡിനായി കളിച്ചിട്ടുള്ളൂ. റാഷ്ഫോർഡ് മികച്ച പ്രകടനം സീസണിന്റെ പകുതിയോളാം സമയം കാഴ്ചവെച്ചു എങ്കിലും സീസൺ പകുതിക്ക് വെച്ച് പരിക്കേറ്റ് പുറത്താവുക ആയിരുന്നു. റാഷ്ഫോർഡും പോഗ്ബയും തിരികെ എത്തിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തരായി മാറും എന്നതിൽ സംശയമില്ല.

Previous article“രാജ്യത്തിന് കളിക്കുന്നതിനേക്കാൾ വലുതല്ല ഐ.പി.എല്ലിൽ കളിക്കുന്നത്”
Next articleഐസിസി പത്ത് വര്‍ഷത്തിനുള്ളില്‍ മികച്ച രീതിയില്‍ ക്രിക്കറ്റിനെ നശിപ്പിച്ചിട്ടുണ്ട്, വിമര്‍ശനവുമായി ഷൊയ്ബ് അക്തര്‍