റയൽ മാഡ്രിഡ് ഏത് കളിക്കാരന്റെയും സ്വപ്ന ടീം, യുണൈറ്റഡ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രസ്താവനയുമായി പോൾ പോഗ്ബ രംഗത്ത്. റയൽ മാഡ്രിഡിന് വേണ്ടി കളിക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ് എന്ന പോഗ്ബയുടെ പ്രസ്താവനയാണ് ട്രാൻസ്ഫർ റൂമറുകൾക്ക് ആക്കം കൂട്ടുന്നത്. പോഗ്ബക്കായി അടുത്ത ട്രബ്‌സ്ഫർ സീസണിൽ റയൽ വന്നാൽ താരം നോ പറയാൻ സാധ്യത ഇല്ല എന്ന വ്യക്തമായ സൂചനയായാണ് ഫുട്‌ബോൾ ലോകം ഇതിനെ കാണുന്നത്.

റയൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്, കൂടാതെ അവിടെ സിദാൻ പരിശീലകനായും ഉണ്ട്, ഫുട്‌ബോളിനെ സ്നേഹിക്കുന്ന ഏതൊരാൾക്കും അതൊരു സ്വപ്നമാണ് എന്നാണ് പോഗ്ബ പറഞ്ഞത്. എങ്കിലും താനിപ്പോൾ യൂണൈറ്റഡുമായി കരാറിലുള്ള താരമാണ്‌, ഭാവിയിൽ എന്ത് സംഭവിക്കും എന്നത് ആർക്കും അറിയില്ല എന്നും താരം കൂട്ടി ചേർത്തു. ഈ സീസണിൽ തുടക്കത്തിൽ മൗറീഞ്ഞോ പരിശീലകനായിരിക്കെ പോഗ്ബ യുണൈറ്റഡ് വിട്ടേക്കും എന്ന സൂചനകൾ വന്നിരുന്നു. എങ്കിലും സോള്ഷാർ പരിശീലകനായി എത്തിയ ശേഷം ഫോം വീണ്ടെടുത്ത താരം ഈ അവസരത്തിൽ ഇത്തരം പ്രസ്താവന നടത്തിയത് വിചിത്രമായാണ് യുണൈറ്റഡ് ആരാധകർ കാണുന്നത്.

Exit mobile version