Site icon Fanport

ലുകാകുവിന്റെ ഹാട്രിക്കും പെനാൾട്ടിയും കളഞ്ഞു എങ്കിലും പോഗ്ബയെ മാറ്റില്ല

ഇന്നലെ സൗതാപ്ടണ് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് മുന്നിൽ നിൽക്കുമ്പോൾ ലഭിച്ച പെനാൾട്ടി പോൾ പോഗ്ബ എടുത്തത് യുണൈറ്റഡ് ആരാധകരെ ഞെട്ടിച്ചിരുന്നു. റൊമേലു ലുകാകുവിന് ആ പെനാൾട്ടി എടുത്തിരുന്നു എങ്കിൽ ഹാട്രിക്ക് അടിക്കാമായിരുന്നു എന്നതിനാൽ പോഗ്ബ ആ പെനാൾട്ടി ലുകാകുവിന് വിട്ടു കൊടുക്കുമെന്ന് കരുതി എങ്കിലും അത് സംഭവിച്ചില്ല.

പോഗ്ബ പെനാൾട്ടി എടുക്കുകയും അത് ലക്ഷ്യം കാണാതിരിക്കുകയും ചെയ്തു. ഇത് ആരാധകരെ കൂടുതൽ നിരാശയിലാക്കി. എന്നാൽ പോഗ്ബ തന്നെ ആയിരിക്കും ഇനിയും പെനാൾട്ടി എടുക്കുന്നത് എന്ന് പരിശീലകൻ ഒലെ പറഞ്ഞു. പെനാൾട്ടി താൻ അടിക്കാം എന്ന് പറഞ്ഞ് ഉത്തരവാദിത്വം ഏൽക്കുന്നത് വലിയ കഴിവാണ്. അത് പോഗ്ബയ്ക്ക് ഉണ്ട്. അതുകൊണ്ട് തുടർന്നും പോഗ്ബ തന്നെ ആയിരിക്കും യുണൈറ്റഡിന്റെ പെനാൾട്ടികൾ എടുക്കുക. ഒലെ പറഞ്ഞു.

പോഗ്ബയോട് പെനാൾട്ടി എടുക്കാൻ താൻ ആണ് പറഞ്ഞത് എന്ന് ലുകാകുവും പറഞ്ഞു. പോഗ്ബ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും ഈ പെനാൾട്ടി പാഴാക്കിയതിൽ നിന്ന് പോഗ്ബ ഉടൻ തിരികെ വരുമെന്നും ലുകാകു പറഞ്ഞു.

Exit mobile version