“തോൽവി അർഹിക്കുന്നു, മാറ്റം വേണം” – പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലെസ്റ്റർ സിറ്റിയോട് ഏറ്റ പരാജയം അർഹിക്കുന്നുണ്ട് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡറ്റ് പോൾ പോഗ്ബ. തങ്ങൾ അവസാന കുറേ കാലമായി ഇതുപോലെ തന്നെയാണ് കളിക്കുന്നത്. എന്താണ് പ്രശ്നം എന്ന് കണ്ടു പിടിക്കാൻ പോലും ഞങ്ങൾക്ക് ആയിട്ടില്ല. വെറുതെ ഗോൾ വഴങ്ങുന്നത് ഒക്കെ ശീലമായി മാറിയിരിക്കുന്നു. പോഗ്ബ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തിരികൂടെ പക്വതയോടെ കളിക്കേണ്ടതുണ്ട് എന്ന് ഒലെ പറയുന്നു. എന്താണ് പ്രശ്നം എന്ന് കണ്ടു പിടിക്കേണ്ടതുണ്ട്. എന്താണ് പരിഹാരം എന്നും കണ്ടു പിടിക്കേണ്ടതുണ്ട്. ടീമിന് മാറ്റങ്ങൾ വേണം എന്നും പോഗ്ബ പറഞ്ഞു. ഇപ്പോൾ ദയനീയ ഫോമിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പരിശീലകനെ പുറത്താക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ഫുട്ബോൾ ലോകം.