“റയൽ മാഡ്രിഡിൽ കളിക്കുകയാണ് തന്റെ സ്വപ്നം” – പോഗ്ബ

20201008 215840
- Advertisement -

ഫ്രഞ്ച് താരം പോൾ പോഗ്ബ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കേൾക്കാൻ ഇഷ്ടപ്പെടാത്ത വാക്കുകളുമായി വന്നിരിക്കുകയാണ്. തന്റെ സ്വപ്നം റയൽ മാഡ്രിഡിനു വേണ്ടി കളിക്കുക എന്നതാണെന്ന് ഇന്ന് പോഗ്ബ പറഞ്ഞു. ഏതൊരു ഫുട്ബോൾ താരത്തിന്റെയും സ്വപ്നമാകും റയൽ മാഡ്രിഡ്. അതുകൊണ്ട് തന്നെ ഒരു ദിവസം റയൽ മാഡ്രിഡിൽ കളിക്കുക തന്നെ വേണം എന്ന് പോഗ്ബ പറഞ്ഞു.

റയൽ മാഡ്രിഡ് പരിശീലകനായ സിദാനും താനുമായി മികച്ച ബന്ധമാണെന്നും പോഗ്ബ പറഞ്ഞു. നേരത്തെയും മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് സൂചനകൾ നൽകിയിട്ടുള്ള താരമാണ് പോൾ പോഗ്ബ. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനോട് തനിക്ക് വലിയ സ്നേഹം ഉണ്ട് എന്നും ആ ക്ലബിനായി താൻ എന്റെ 100% നൽകും എന്നും പോഗ്ബ കൂട്ടിച്ചേർത്തു.

Advertisement