Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശൈലി ശരിയല്ല എന്ന് പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടാക്ടിക്സ് ശരിയല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ. വോൾവ്സിനെതിരെ സ്വന്തം ഗ്രൗണ്ടിൽ സമനില വഴങ്ങേണ്ടി വന്നത് ടാക്ടിക്സിലെ പോരായ്മ കൊണ്ടാണെന്നും പോഗ്ബ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ കളിക്കുമ്പോൾ അറ്റാക്ക് ചെയ്യുകയാണ് വേണ്ടത്. എന്നാൽ തങ്ങൾ അത് ചെയ്യുന്നില്ല എന്നു പോഗ്ബ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് ചെയ്താൽ മാത്രമെ എതിരാളികൾക്ക് ഭയം വരൂ. കഴിഞ്ഞ സീസണിൽ ഓൾഡ്ട്രാഫോർഡിൽ ആഴ്സണൽ, ലിവർപൂൾ, ചെൽസി, ടോട്ടൻഹാം എന്നിവരെ ഒക്കെ തോൽപ്പിച്ചത് നിരന്തരം അറ്റാക്കും പ്രസിങും ചെയ്തത് കൊണ്ടാണെന്നും പോഗ്ബ പറഞ്ഞു. നേരത്തെ കളിക്കാർക്ക് താല്പര്യമില്ലാത്തതാണ് ജയിക്കാതിരിക്കാൻ കാരണം എന്ന് മൗറീനോയും പറഞ്ഞിരുന്നു.

അറ്റാക്ക് ചെയ്ത് കളിക്കുന്നതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് എളുപ്പമെന്നും അതു ചെയ്യാത്തത് തങ്ങളുടെ പിഴവാണെന്നും പോഗ്ബ പറഞ്ഞു.

Exit mobile version