വേതനം കുറച്ചില്ല എങ്കിൽ പോഗ്ബയെ യുവന്റസ് സ്വന്തമാക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന പോൾ പോഗ്ബ യുവന്റസിലേക്ക് പോകാൻ ആണ് ആഗ്രഹിക്കുന്നത്. പോഗ്ബയെ ക്ലബിൽ എത്തിക്കാൻ യുവന്റസ് പരിശീലകൻ അലെഗ്രി ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിലും താരത്തിന്റെ വേതനം യുവന്റസിന് പ്രശ്നമാവുകയാണ്. പോഗ്ബയും യ്യ്വന്റസിലേക്ക് പോകാൻ ആണ് ശ്രമിക്കുന്നത്. പക്ഷെ പോഗ്ബയുടെ ഉയർന്ന വേതനവും ഏജന്റ് കമ്മീഷനും ക്ലബിന് താങ്ങാൻ ആവുന്നതല്ല എന്ന് യുവന്റസ് പറയുന്നു.

പോഗ്ബ വേതനം കുറക്കാൻ തയ്യാറായാൽ മാത്രമേ താരം യുവന്റസിലേക്ക് മടങ്ങി എത്തുകയുള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും പോഗ്ബക്ക് വാഗ്ദാനം ചെയ്തതിനേക്കാൾ ചെറിയ വേതനം ആണ് യുവന്റസ് ഇപ്പോൾ പോഗ്ബക്ക് മുന്നിൽ വെച്ചിരിക്കുന്നത്. യുവന്റസുമായുള്ള ചർച്ചകൾ ഫലം കണ്ടില്ല എങ്കിൽ പോഗ്ബ പി എസ് ജിയിലേക്ക് പോകുന്നത് പരിഗണിക്കും.