Site icon Fanport

“പോഗ്ബയ്ക്ക് ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആകാം”

പോഗ്ബയ്ക്ക് ഈ ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി ഉയരാൻ കഴിയും എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആൻഡെർ ഹെരേര. പോഗ്ബയെ പോലെ എല്ലാ കഴിവും ഉള്ള ഒരു മധ്യനിര താരത്തെ താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് ഹെരേര പറയുന്നു. പോഗ്ബയ്ക്ക് മിഡ്ഫീൽഡിൽ പന്ത് തട്ടിയെടുക്കാൻ ആകും, ഹെഡ് ചെയ്യാൻ ആകും, നല്ല പോലെ ഗോളടിക്കാൻ അറിയാം, ഫിസിക്കലി കരുത്തനാണ്, അറ്റാക്കും ഡിഫൻഡും ചെയ്യാൻ അറിയാം. ഹെരേര പറയുന്നു.

ഇത്രയും കഴിവുകൾ ഉള്ള മധ്യനിര താരങ്ങൾ അധികം ഇല്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും ആഗ്രഹിക്കുന്നത് മികച്ച ഫോമിൽ ഉള്ള പോഗ്ബയെ കാണാൻ ആണ്. ഹെരേര പറഞ്ഞു. ഇപ്പോൾ ബ്രൂണൊ ഫെർണാണ്ടസ് കൂടെ എത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആഗ്രഹിക്കുന്ന ടീമിനെയും പ്രകടനങ്ങളും കാണാൻ ആകുമെന്നും ഹെരേര പ്രതീക്ഷ പ്രകടിപ്പിച്ചു.

Exit mobile version