“പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരണം എന്ന് ആഗ്രഹം” – ഫ്രെഡ്

പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരണം എന്നാണ് തന്റെ ആഗ്രഹം എന്ന് യുണൈറ്റഡ് താരം ഫ്രെഡ്. പോഗ്ബയുടെ സാന്നിദ്ധ്യം ക്ലബിനെ ഒരുപാട് സഹായിക്കും എന്ന് ഫ്രെഡ് പറയുന്നു. പോഗ്ബ മികവേറിയ താരമാണ്. പ്രീമിയർ ലീഗിൽ എങ്ങനെ കളിക്കണം എന്ന് നന്നായി പോഗ്ബയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ യുണൈറ്റഡിന് പോഗ്ബയുടെ സാന്നിദ്ധ്യം വലിയ ഗുണം ചെയ്യും. ഫ്രെഡ് പറഞ്ഞു.

പോഗ്ബയുടെ കളി കാണുന്നവർക്കും പോഗ്ബയുടെ ലോകകപ്പിലെ പ്രകടനങ്ങൾ കണ്ടവർക്കും പോഗ്ബയുടെ മികവിൽ യാതൊരു സംശയവും ഉണ്ടാകില്ല എന്നും ഫ്രെഡ് പറഞ്ഞു. ഈ സീസണിൽ പരിക്ക് കാരണം പോഗബയ്ക്ക് ആകെ എട്ടു മത്സരങ്ങളെ കളിക്കാൻ ആയിരുന്നുള്ളൂ. താരം ഈ സീസൺ അവസാനത്തോടെ യുവന്റസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുമുണ്ട്.

Exit mobile version