പോഗ്ബ പരിക്ക് മാറാനായി ദുബൈയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ പരിക്ക് മാറാനായി ദുബൈയിലേക്ക് യാത്ര തിരിച്ചു. താരം അവിടെയാകും ഇനി ചികിത്സകൾ നടത്തുക. ദുബൈയിലെ കാലാവസ്ഥ പോഗ്ബയുടെ തിരിച്ചുവരവ് വേഗത്തിലാക്കും എന്ന് ക്ലബ് വിശ്വസിക്കുന്നു. തുടയെല്ലിന് പരിക്കേറ്റ് പോഗ്ബ ഇനി ജനുവരിയിൽ മാത്രമെ കളത്തിൽ ഇറങ്ങാൻ സാധ്യതയുള്ളൂ.

കസാക്കിസ്ഥാനും ഫിൻ‌ലൻഡിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഫ്രാൻസിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് പോഗ്ബയ്ക്ക് പരിക്കേറ്റിരുന്നത്. 2 മാസത്തിൽ അധികം പോഗ്ബ ഈ പരിക്ക് കാരണം പുറത്തിരിക്കും

Exit mobile version