കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി പോഗ്ബ

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുകയാണ് പോൾ പോഗ്ബ, കളിക്കുന്ന മത്സരങ്ങളിൽ എല്ലാം ഒരു ഗോളോ അസിസ്റ്റോ സ്വന്തം പേരിൽ ആക്കുന്ന പോഗ്ബ തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണിലൂടെ ആണ് കടന്നു പോവുന്നത്. ഈ സീസണിൽ ഇതുവരെ 28 കളികളിൽ നിന്നും 19 ഗോളുകളിൽ ആണ് പോഗ്ബ നേരിട്ട് പങ്കാളിയായത്.

മൗറിഞ്ഞോക്ക് കീഴിൽ മിക്ക മത്സരങ്ങളിലും ബെഞ്ചിൽ ആയിരുന്നു പോഗ്ബയുടെ സ്ഥാനം. പക്ഷെ സോൾഷ്യർ യുണൈറ്റഡ് മാനേജർ ആയത് മുതൽ പോഗ്ബയുടെ കളി മാറിയത്. സീസണിൽ ഇതുവരെ 11 ഗോളുകൾ അടിച്ചു കൂടിയ പോഗ്ബ അതിൽ 6 ഗോളുകളും നേടിയത് സോൾഷ്യർക്ക് കീഴിൽ ആണ്. നാല് അസിസ്റ്റും പോഗ്ബ സോൾഷ്യർക്ക് കീഴിൽ സ്വന്തമാക്കി. സോൾഷ്യർ മാഞ്ചസ്റ്ററിൽ എത്തിയതിനു ശേഷമുള്ള കാലയളവിൽ യൂറോപ്പിലെ ഒരു താരവും ഇത്ര മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല എന്ന് കണക്കുകൾ തെളിയിക്കുന്നു.

2014-15, 2015-16 സീസണുകളിൽ യുവന്റസിൽ 10 ഗോളുകൾ വീതം നേടിയതായിരുന്നു പോഗ്ബയുടെ ഇതിനു മുൻപേയുള്ള മികച്ച പ്രകടനം. അതാണ് പോഗ്ബ ഇപ്പോൾ തിരുത്തിയത്.

Previous articleഗോള്‍ മഴ പെയ്യിച്ച മിസോറാം പോലീസ്, ഗോവയെ അരുണാചല്‍ അട്ടിമറിച്ചു
Next articleപ്രീമിയർ ലീഗിൽ പെപിന് നൂറ് മത്സരങ്ങൾ, പോയിന്റ് നേട്ടത്തിൽ മൗറിഞ്ഞോക്ക് പിന്നിൽ