പോഗ്ബയും ബ്രൂണോയും ഒരുമിച്ച് ഇറങ്ങും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഷെഫീൽഡിനെതിരെ

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നിർണായക പോരാട്ടമാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് വേണ്ടി പൊരുതുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ഷെഫീൽഡും യുണൈറ്റഡും ആണ് നേർക്കുനേർ വരുന്നത്. ഓൾഡ് ട്രാഫോഡിൽ നടക്കുന്ന മത്സരം വിജയിക്കുക രണ്ട് ടീമുകൾക്കും നിർബന്ധമാണ്. 44 പോയന്റുള്ള ഷെഫീൽഡ് യുണൈറ്റഡ് ഏഴാം സ്ഥാനത്തും 46 പോയന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.

ഫുട്ബോൾ പുനരാരംഭിച്ച ശേഷം കളിച്ച രണ്ടു മത്സരങ്ങക്കും വിജയിക്കാൻ ഷെഫീൽഡിനായിട്ടില്ല. ഇന്ന് അവരുടെ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ ഉണ്ടാകില്ല എന്നതും ഷെഫീൽഡിന് പ്രശ്നമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണി ആയതിനാൽ യുണൈറ്റഡൊനെതിരെ കളിക്കാൻ ഹെൻഡേഴ്സണാവില്ല. മാഞ്ചസ്റ്റർ യുണൈറ്റഡും ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ വിജയമാണ് തേടുന്നത്. ഇന്ന് ആദ്യ ഇലവനിൽ പോൾ പോഗ്ബയും ബ്രൂണൊ ഫെർണാണ്ടസും ആദ്യ ഇലവനിൽ ഉണ്ടാകും. ഗോൾ കീപ്പർ ഡിഹിയയുടെ ഫോമാണ് യുണൈറ്റഡിനെ വലിയ ആശങ്ക. ഇന്ന് രാത്രി 10.30നാണ് മത്സരം നടക്കുന്നത്.

Advertisement