“പോഗ്ബയ്ക്കും ബ്രൂണോയ്ക്കും ഒരുമിച്ച് മധ്യനിരയിൽ കളിക്കാൻ കഴിയും”

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കാത്തിരിക്കുന്നത് മധ്യനിരയിലെ പോൾ പോഗ്ബ ബ്രൂണൊ ഫെർണാണ്ടസ് കൂട്ടുകെട്ട് കാണാൻ വേണ്ടിയാണ്. എന്നാൽ ഫുട്ബോൾ നിരീക്ഷകർ പറയുന്നത് ഈ രണ്ടു താരങ്ങൾകും ഒരുമിച്ച് മധ്യനിരയിൽ കളിക്കാൻ ആകില്ല എന്നാണ്. ഒരേ ശൈലിയാണ് ഇരുവർക്കും എന്നതാണ് ഇരുവരും ഒരുമിച്ച് മിഡ്ഫീൽഡിൽ തിളങ്ങാൻ സാധ്യതയില്ല എന്ന് പലരും പറയാൻ കാരണം.

എന്നാൽ ഇത്തരം നിരീക്ഷണങ്ങൾ ശരിയല്ല എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ പറയുന്നു. മാഞ്ചസ്റ്റർ സിറ്റിയാണ് ഇതിന് പ്രധാന ഉദാഹരണം. അവിടെ കെവിൻ ഡി ബ്ര്യുയിനും ഡേവിഡ് സിൽവയും അവസാന മൂൻ വർഷങ്ങളായി ഒരുമിച്ച് കളിക്കുന്നുണ്ട്. അത് എന്നും മാഞ്ചസ്റ്റർ സിറ്റിക്ക് ഗുണം ചെയ്തിട്ടേ ഉള്ളൂ. അത്തരമൊരു മിഡ്ഫീൽഡ് 3യിൽ ബ്രൂണോയ്ക്കും പോഗ്ബയ്ക്കും കളിക്കാൻ ആകും എന്നും നെവിൽ പറയുന്നു.

Exit mobile version