മൗറിഞ്ഞോക്കെതിരെ ആരോപണവുമായി പോഗ്ബയുടെ സഹോദരൻ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറിഞ്ഞോക്കെതിരെ ആരോപണവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബയുടെ സഹോദരൻ മതിയാസ്‌ പോഗ്ബ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോഗ്ബയും മൗറിഞ്ഞോയുമുള്ള എല്ലാ പ്രശ്നങ്ങൾക്കുമുള്ള കാരണം മൗറിഞ്ഞോ ആയിരുന്നു എന്നാണ് പോഗ്ബയുടെ സഹോദരൻ ആരോപിച്ചത്‌. മൗറിഞ്ഞോക്ക് എപ്പോഴും സ്വന്തം ഇമേജ് ആണ് വിഷയം എന്നാണ് അതാണ് പലപ്പോഴും പോഗ്ബയുമായുള്ള പ്രശ്നങ്ങൾക്ക് കാരണമായതെന്നും മതിയാസ്‌ പോഗ്ബ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 28 കൊല്ലത്തെ ഏറ്റവും മോശം സീസണിനെ തുടർന്ന് മൗറിഞ്ഞോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയിരുന്നു. പോഗ്ബയും മൗറിഞ്ഞോയും തമ്മിലുള്ള അസ്വാരസ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് പോഗ്ബയെ മൗറിഞ്ഞോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

അതെ സമയം മൗറിഞ്ഞോയെ പുറത്താക്കിയതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിയോഗിക്കപ്പെട്ട സോൾഷ്യറിന് കീഴിൽ പോഗ്ബ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.സോൾഷ്യറിന് കീഴിൽ നാല് മത്സരങ്ങളിൽ നിന്ന് പോഗ്ബ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കുകയും ചെയ്തിരുന്നു.

Previous articleലിവർപൂൾ ഡിഫൻസിൽ വീണ്ടും പരിക്ക്
Next article“ഇരുപത് കൊല്ലം ടോട്ടൻഹാമിൽ തുടരണം”