Site icon Fanport

പോഗ്ബയും എത്തി, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിന് റെഡി

ലോകകപ്പിൽ കളിച്ച താരങ്ങളിൽ മുഴുവൻ താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം ചേർന്നു. ഇന്നലെ പോൾ പോഗ്ബ കൂടെ ക്യാമ്പിൽ എത്തിയതോടെയാണ് മാഞ്ചസ്റ്ററിന്റെ മുഴുവൻ സ്ക്വാഡുൻ ടീമിനൊപ്പം ആയത്. ഫ്രാൻസിനൊപ്പം ലോകകപ്പ് വിജയിച്ച ശേഷമാണ് പോഗ്ബ എത്തിയിരിക്കുന്നത്. ബാഴ്സലോണ പോഗ്ബയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരം യുണൈറ്റഡ് ക്യാമ്പിൽ എത്തിയത്.

പോഗ്ബ മാത്രമല്ല, ഇംഗ്ലീഷ് താരങ്ങളായ ലിംഗാർഡ്, യങ് എന്നിവരും ടീമിനൊപ്പം ചേർന്നു. കഴിഞ്ഞ ദിവസം ലുകാകുവും യുണൈറ്റഡ് ടീമിനൊപ്പം ചേർന്നിരുന്നു. വെള്ളിയാഴ്ച ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ ആരംഭിക്കാൻ ഇരിക്കുകയാണ്. പ്രീസീസണിലെ മങ്ങിയ പ്രകടനങ്ങൾക്ക് ടീമിലെ പ്രമുഖരുടെ വരവ് പരിഹാരമാകും എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version