ലിവർപൂളിനെതിരെ മാർഷലില്ല, പോഗ്ബയും സംശയം

- Advertisement -

ഇന്ന് നടക്കുന്ന നിർണായ ഡെർബി മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫ്രഞ്ച് താരം ആന്റണി മാർഷലിന്റെ സേവനം നഷ്ടമാകും. പരിക്കേറ്റ മാർഷൽ കഴിഞ്ഞ ആഴ്ച ക്രിസ്റ്റൽ പാലസിനെതിരേയും മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇറങ്ങിയിരുന്നില്ല. മാർഷലിന്റെ അഭാവത്തിൽ സാഞ്ചേസ് തന്നെയാകും യുണൈറ്റഡിന്റെ റൈറ്റ് വിങ്ങിൽ ഇന്ന് ഇറങ്ങുക.

മാർഷൽ മാത്രമല്ല പോൾ പോഗ്ബയും ഇന്ന് ഇറങ്ങുന്ന കാര്യം ഉറപ്പല്ല. ഇന്നലെ പരിശീലനത്തിനിടെ പരിക്കേറ്റ പോഗ്ബ പരിശീലനം നിർത്തി മടങ്ങിയിരുന്നു. പോഗ്ബയും മാർഷലും പരിക്കിന്റെ പിടിയിലാണ് എങ്കിലും ഇന്ന് ഡിഫൻഡർ എറിക് ബയി ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കും. മധ്യനിര താരം ഫെല്ലൈനിയും പരിക്ക് മാറി ടീമിനൊപ്പം ചേർന്നതായി മൗറീന്യോ പറഞ്ഞു. ഇന്ന് വൈകിട്ട് ആറു മണിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് :
www.facebook.com/FanportOfficial

Advertisement