പോൾ പോഗ്ബയെ രണ്ടു മാസത്തേക്ക് നോക്കണ്ട!!

20201208 083617

ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബയ്ക്ക് പരിക്ക് സാരമുള്ളതാണ് എന്ന് റിപ്പോർട്ടുകൾ. രണ്ട് മാസത്തിലധികം പോഗ്ബ കളത്തിൽ ഉണ്ടാകില്ല എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി ആകും പോഗ്ബ ഇനി ഫുട്ബോൾ കളിക്കാൻ. ജനുവരിയിൽ പോഗ്ബ ഫ്രീ ഏജന്റാകും. അതുകൊണ്ട് തന്നെ പോഗ്ബ തിരിച്ചുവരുമ്പൊഴേക്ക് യുണൈറ്റഡ് താരം തന്നെ ആയിരിക്കുമോ എന്നതും സംശയമാണ്.

താരത്തിന് ഇന്നലെ ഫ്രഞ്ച് ടീമിനൊപ്പം പരിശീലനം നടത്തുന്നതിന് ഇടയിലാണ് പരിക്കേറ്റത്. ഒരു ഷോട്ട് എടുക്കുന്നതിന് ഇടയിൽ തുടയെല്ലിന് പരിക്കേറ്റ പോഗ്ബ പെട്ടെന്ന് തന്നെ കളം വിടുക ആയിരുന്നു. പോഗ്ബ പരിശോധനകൾക്ക് ശേഷം ഫ്രാൻസ് ക്യാമ്പ് വിടാനും തീരുമാനിച്ചിരുന്നു.

Previous articleകോഹ്ലി ഇല്ല, ന്യൂസിലൻഡിന് എതിരെ രോഹിത് ഇന്ത്യയെ നയിക്കും, ടീം പ്രഖ്യാപിച്ചു
Next articleഅയര്‍ലണ്ടിനെതിരെ പരമ്പര, മുഴുവന്‍ അംഗത്തിനെതിരെയുള്ള യുഎസ്എയുടെ ആദ്യ പോരാട്ടം