റഫറിക്കെതിരെ മോശം പെരുമാറ്റം, പോച്ചെറ്റിനോക്കെതിരെ നടപടി

Photo:SkySports

ടോട്ടൻഹാം പരിശീലകനായ പോച്ചെറ്റിനോക്കെതിരെ നടപടിക്ക് തുടക്കമിട്ട് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. ബേൺലിക്കെതിരായ മത്സരത്തിന് ശേഷം റഫറിയായിരുന്നു മൈക്ക് ഡീനിനോട് മോശം പെരുമാറ്റം നടത്തിയതിനാണ് ടോട്ടൻഹാം പരിശീലകനെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നടപടി എടുക്കുന്നത്. മത്സരത്തിൽ ബേൺലിയോട് തോറ്റ ടോട്ടൻഹാം കിരീട പോരാട്ടത്തിൽ പിറകിലായിരുന്നു.

മത്സരം ശേഷം ഗ്രൗണ്ടിൽ ഇറങ്ങിയ പോച്ചെറ്റിനോ റഫറിയായിരുന്നു മൈക്ക് ഡീനിനോട് കയർത്തു സംസാരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഫുട്ബോൾ അസോസിയേഷൻ പരിശീലകനെതിരെ നടപടികൾക്ക് മുതിർന്നത്. പരിശീലകനെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നടപടികൾ ആരംഭിച്ചതിന് പുറമെ ഇതിനെതിരെ അപ്പീലിന് പോവില്ലെന്ന് പോച്ചെറ്റിനോ വ്യക്തമാക്കിയിട്ടുണ്ട്. റഫറിയായിരുന്നു മൈക്ക് ഡീനിനോട് ടോട്ടൻഹാം പരിശീലകൻ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

നാളെയാണ് ചെൽസിയും ടോട്ടൻഹാമും തമ്മിലുള്ള നിർണ്ണായക പ്രീമിയർ ലീഗ് പോരാട്ടം.

Previous articleമിലാൻ ഡെർബിയിൽ നൈക്ക് സ്‌പെഷൽ എഡിഷൻ ജേഴ്‌സിയുമായി ഇന്റർ
Next articleടോട്ടൻഹാമിനെതിരെ കെപയെ പുറത്തിരുത്തിയേക്കുമെന്ന് സൂചിപ്പിച്ച് സാരി