“ഇരുപത് കൊല്ലം ടോട്ടൻഹാമിൽ തുടരണം”

ടോട്ടൻഹാം പരിശീലക പോച്ചട്ടീനോ സ്പർസിൽ തന്നെ തന്റെ കരിയർ അവസാനിപ്പിക്കാൻ ആണ് ആഗ്രഹിക്കുന്നത്. 20 വർഷം സ്പർസിൽ തന്നെ തുടരണം എന്നാണ് തന്റെ ആഗ്രഹം എന്ന് അദ്ദേഹം പറഞ്ഞു. 20 വർഷങ്ങൾ കഴിഞ്ഞ് ഒന്നുകിൽ ക്ലബ് വിടും എന്നും അല്ലെങ്കിൽ തന്റെ കരിയർ അവസാനിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനിക്കും എന്നും പോചടീനോ പറഞ്ഞു.

2014ൽ സ്പർസിൽ എത്തിയ പോചടീനോ സ്പർസിനെ വലിയ ടീമാക്കി തന്നെ മാറ്റിയിട്ടുണ്ട്. പക്ഷെ ഇതുവരെ കിരീടങ്ങൾ ഒന്നും നേടിയില്ല എന്നത് പോചടീനോയുടെ വലിയ പോരായ്മ ആയി വിലയിരുത്തപ്പെടുന്നു. ക്ലബിനൊപ്പം തിന്ന് നിരവധി കിരീടങ്ങൾ സ്വന്തമാക്കുകയും ക്ലബ് ആഗ്രഹിച്ചപോലെ ടീമിനെ വളർത്തി ചരിത്രത്തിൽ ഇടം പിടിക്കിലാണ് തന്റെ ലക്ഷ്യം എന്നും പോചടീനോ പറയുന്നു.

വൈരികളായ ആഴ്സണലിൽ ആഴ്സൻ വെങ്ങർ നിന്നതു പോലെ ഈ ടീമിൽ താൻ നിൽക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ പോചടീനോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോചടീനോയുടെ ഈ വാക്കുകൾ.

Exit mobile version