primus mobile
primus mobile

പൊചെറ്റിനോ സ്പർസിൽ തുടരും

സ്പർസ് പരിശീലകൻ മൗറീസിയോ പോചറ്റിനോ ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം 2023 വരെ അദ്ദേഹം സ്പർസ് പരിശീലകനായി തുടരും. പുതിയ കരാറിൽ 8.5 മില്യൺ പൗണ്ടോളം അദേഹത്തിന് ശമ്പള ഇനത്തിൽ ലഭിക്കും.

റയൽ മാഡ്രിഡ്, ചെൽസി ടീമുകൾ പോചെറ്റിനോയെ സ്വന്തമാക്കാൻ തായാറെടുക്കുന്നു എന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്. 2014 ലാണ് സൗതാംപ്ടൻ പരിശീലക സ്ഥാനം രാജിവച്ചാണ് പോചെറ്റിനോ സ്പർസ് പരിശീലക സ്ഥാനം ഏറ്റെടുത്തത്. സ്പർസിനെ ടോപ്പ് 4 ടീമാക്കി ഉയർത്താൻ അദ്ദേഹത്തിനായെങ്കിലും ഇതുവരെ അവർക്കായി ഒരു കിരീടം നേടാൻ അദ്ദേഹത്തിനായില്ല. എങ്കിലും പുതിയ സ്റേഡിയത്തിലേക്ക് മാറുന്ന സ്പർസ് വരും വർഷങ്ങളിൽ കിരീട പ്രതീക്ഷയിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial