സ്റ്റാംഫോഡ് ബ്രിഡ്ജ് കടക്കാൻ റൂണിയും സംഘവും ഇന്ന് ലണ്ടനിൽ

പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെൽസി എവർട്ടനെ നേരിടും. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക.

കഴിഞ്ഞ മത്സരത്തിൽ സ്പർസിനെ വെംബ്ലിയിൽ തകർത്ത് ആത്മവിശ്വാസം വീണ്ടെടുത്ത ചെൽസി ജയം നേടാൻ തന്നെയാവും ഇന്ന് ഗ്രൗണ്ടിൽ ഇറങ്ങുക. കഴിഞ്ഞ സീസണിൽ രണ്ടു മത്സരങ്ങളിലും എവർട്ടനെ വ്യക്തമായ ആതിപത്യത്തിൽ തോൽപിച്ച ചെൽസിക്ക് പക്ഷെ ഇന്ന് കാര്യങ്ങൾ അത്ര എളുപ്പമാവാൻ ഇടയില്ല. ട്രാൻസ്ഫർ വിൻഡോയിൽ ഏതാനും മികച്ച താരങ്ങളെ ടീമിൽ എത്തിച്ച കൂമാന്റെ ടീം മികച്ച ഫോമിലുമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോളടിച്ച് മിന്നും ഫോമിലുള്ള വെയ്ൻ റൂണിയെ തളക്കുക എന്നത് തന്നെയാവും ചെൽസി പ്രതിരോധകാരുടെ വെല്ലുവിളി.

സസ്‌പെൻഷൻ കഴിഞ്ഞു തിരിച്ചെത്തുന്ന ചെൽസി ക്യാപ്റ്റൻ ഗാരി കാഹിലിന് പക്ഷെ ആദ്യ ഇലവനിൽ സ്ഥാനം ഉണ്ടാവുമോ എന്നത് ഉറപ്പില്ല. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രതിരോധം കാഴ്ചവച്ച റൂഡിഗറിനെയോ ക്രിസ്റ്റിയൻസനെയോ കോണ്ടേ ആദ്യ ഇലവനിൽ നിലനിർത്താനാണ് സാധ്യത. പരിക്ക് മാറി പെഡ്രോയും ആദ്യ ഇലവനിൽ തന്നെ ഉണ്ടാവും. സ്‌ട്രൈക്കർ സ്ഥാനത് ആൽവാരോ മൊറാത്തക് തന്നെ വീണ്ടും അവസരം ലഭിച്ചേക്കും.

ചെൽസിയുടെ ഗ്രൗണ്ടിൽ ഏറെ വർഷങ്ങളായി ജയിക്കാനാവാത്ത എവർട്ടന് ആ റെക്കോർഡ് തകർക്കുക എന്നത് അത്ര എളുപ്പമാവില്ല എന്നുറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും മക്കല്ലം, നൈറ്റ് റൈഡേഴ്സിനു ജയം
Next articleടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു