ആധിപത്യം ഉറപ്പിക്കാൻ ഗണ്ണേഴ്‌സ് ഇന്ന് സ്റ്റോക്കിനെതിരെ

ബ്രിട്ടാനിയ സ്റ്റേഡിയത്തിൽ ഇന്ന് സ്റ്റോക്കിനെ നേരിടുന്ന ആഴ്സണലിന് പ്രതിരോധം തന്നെയാവും പ്രധാന ശ്രദ്ധ. ലീഗിലെ ആദ്യ മത്സരത്തിൽ ലെസ്റ്ററിനോട് തോൽവിയുടെ വക്കിൽ നിന്ന് അവസാന മിനുട്ടുകളിൽ ഗോളുകൾ നേടി തിരിച്ചു വന്നെങ്കിലും കാര്യങ്ങൾ അത്രയൊന്നും ശുഭകരമല്ല ആഴ്സണൽ ക്യാമ്പിൽ. സ്റ്റോക്ക് ആവട്ടെ ആദ്യ മത്സരത്തിൽ എവർട്ടനോട് തോൽവി വഴങ്ങിയാണ് സീസണിലെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങുന്നത്.

ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ പെർ മേർട്ടസർ, സ്കോർഡാൻ മുസ്താഫി, ഫ്രാൻസിസ് കൊക്കലിൻ എന്നിവർ പരിക്ക് മാറി ടീമിൽ തിരിച്ചെത്തുന്നത് വെങ്ങർക്ക് ആശ്വാസമാവും. പരിക്കേറ്റ അലക്‌സി സാഞ്ചസ് ഇത്തവണയും കളികാനുണ്ടാവില്ല. സസ്പെൻഷൻ നേരിടുന്ന കോശിയെൻലിയും ഉണ്ടാവില്ല.

സ്റ്റോക്ക് നിരയിൽ പാരീസ് സെയ്ന്റ് ജർമനിൽ നിന്ന് വായ്പാ അടിസ്ഥാനത്തിൽ ടീമിലെത്തിയ സ്ട്രൈക്കർ ജെസെ റോഡ്രിഗസ് കളിച്ചേക്കും. സ്റ്റോക്കിനെതിരെ അവസാനം കളിച്ച 4 മത്സരങ്ങളിൽ തോൽവി അറിയാത്ത ആഴ്സണലിന് തന്നെയാണ് മത്സരത്തിൽ ജയ സാധ്യത കൂടുതലെങ്കിലും ശകീരിയും ക്രിക്കിക്കും അടക്കമുള്ള.ആക്രമണ നിര ഫോമിലേക്കെത്തിയാൽ ആഴ്സണലിന് കാര്യങ്ങൾ എളുപ്പമാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്വാൻസിക്കെതിരെ; ലക്ഷ്യം വിജയം മാത്രം
Next articleറെക്കോർഡ് തുകക്ക് ഡേവിൻസൺ സാഞ്ചസ് അയാക്സിൽ നിന്നും സ്പര്സിലേക്ക്