വിജയം തുടരാൻ സ്വാൻസി, ആദ്യ ജയം തേടി പാലസ്

ആദ്യ ജയം നേടി ആശ്വാസവുമായി വരുന്ന ന്യൂ കാസിലിന് ഇന്ന് എതിരാളികൾ സ്വാൻസി. 3 കളികളിൽ ഓരോ മത്സരം ജയിച്ച ഇരു ടീമുകളിൽ പക്ഷെ അല്പം മുൻപിൽ സ്വാൻസിയാണ്. ഒരു സമനില നേടാനായ അവർക്ക് അതുകൊണ്ടു തന്നെ സ്വന്തം മൈതാനത്ത് അൽപം ആത്മവിശ്വാസത്തോടെ ഇറങ്ങാനാവും.

പോൾ ക്ലെമന്റിന്റെ സ്വാധീനത്തിൽ ടീമിലെത്തിച്ച ഏതാനും യുവ താരങ്ങളിലാണ് സ്വാൻസിയുടെ പ്രതീക്ഷ. ബയേണിൽ നിന്ന് വായ്പാ അടിസ്ഥാനത്തിൽ ടീമിൽ എത്തിച്ച റെനാറ്റോ സാഞ്ചസ് ഇന്ന് അരങ്ങേറിയേക്കും. കൂടാതെ കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ റ്റാമി അബ്രഹാമിന്റെ പ്രകടനവും ഇന്ന് നിർണായകമായേക്കും. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ടീമിലേക്ക് മടങ്ങിയെത്തിയ വിൽഫ്രഡ് ബോണി ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് ഉറപ്പില്ല.

ന്യൂ കാസിൽ പരിശീലകൻ റാഫാ ബെനീറ്റസ് ഇന്ന് ടച്ച് ലൈനിൽ ഉണ്ടാകുമോ എന്നുറപ്പില്ല, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുള്ള പരിശീലകൻ ഇല്ലാതെയാവും ഒരു പക്ഷെ ഇന്ന് ന്യൂ കാസിൽ ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാമിനെ തകർത്തു ആദ്യ ജയം സ്വന്തതമാക്കിയ അവർക്ക് സീസണിൽ മുന്നോട്ട് പോക്കിന് ഇന്ന് ജയം അനിവാര്യമാണ്.

വെംബ്ലിയിൽ സ്പർസിനെ സമനിലയിൽ തളച്ച ആവേഷവുമായാണ് ബേൺലി ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിടാൻ ഇറങ്ങുക. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ പാലസിന് ഇന്ന് ജയം അനിവാര്യമാണ്. പാലസ് പ്രതിരോധത്തിലേക്ക് സാക്കോ ട്രാൻസ്ഫർ അവസാന ദിവസം വന്നെങ്കിലും ഫിട്നെസ്സ് വീണ്ടെടുക്കാത്ത താരം ഇന്ന് കളിക്കാൻ സാധ്യതയില്ല. ബേൺലി നിരയിൽ ഹെൻഡ്രിക്കും കളിച്ചേക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial